ദേശീയം

'ക്ഷമിക്കണം, വാക്കുപാലിക്കാനായില്ല'; രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നടന്‍ രജനികാന്ത്. ആരോഗ്യപ്രശ്‌നങ്ങളാണ് രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടതില്ല എന്ന തീരുമാനത്തിന് കാരണമെന്നാണ് രജനികാന്തിന്റെ വിശദീകരണം. വാക്ക് പാലിക്കാന്‍ സാധിക്കാത്തത്തില്‍ കടുത്ത വേദനയുണ്ട് എന്ന് ചൂണ്ടിക്കാട്ടി രജനികാന്തിന്റെ കത്ത് പുറത്തുവന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മൂന്ന് പേജുള്ള പ്രസ്താവനയിലാണ് രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് രജനികാന്ത് അറിയിച്ചത്.

ഈ മാസം 31 ന് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ രജനികാന്ത് പറഞ്ഞത്.അണ്ണാത്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ, രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ ചികിത്സ തേടിയ രജനികാന്ത് ഇന്നലെയാണ് ആശുപത്രി വിട്ടത്. ഒരാഴ്ചത്തെ വിശ്രമവും കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധയും വേണമെന്നാണ് ഡോക്ടര്‍മാര്‍ രജനികാന്തിന് നല്‍കിയ ഉപദേശം. ഇത് കണക്കിലെടുത്താണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ രജനികാന്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് രജനികാന്തിന്റെ തീരുമാനം വരാന്‍ വൈകിയിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് രജനികാന്ത് വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ