ദേശീയം

ബിഹാറില്‍ പുതിയ നീക്കങ്ങള്‍; പതിനേഴ് ജെഡിയു എംഎല്‍എമാര്‍ വരാന്‍ തയ്യാറെന്ന് ആര്‍ജെഡി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പുതിയ രാഷ്ട്രീയ കരുനീക്കങ്ങളുമായി ആര്‍ജെഡി. പതിനേഴ് ജെഡിയു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം വരാന്‍ തയ്യാറാണെന്ന് അറിയിച്ചെന്ന് ആര്‍ജെഡി നേതാവ് ശ്യാം രാജക് പറഞ്ഞു. ഇവര്‍ ഏത് സമയവും ജെഡിയു വിടാന്‍ തയ്യാറാണ് എന്നും എന്നാല്‍ കൂറുമാറ്റ നിരോധ നിയമത്തിന് എതിരായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് ആര്‍ജെഡി കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

28 എംഎല്‍എമാരുമായി വന്നാല്‍ അവരെ തങ്ങള്‍ സ്വീകരിക്കുമെന്നും രാജക് കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് മുന്നില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കീഴടങ്ങിയതോടെ നിലവില്‍ എംഎല്‍എമാര്‍ അസ്വസ്ഥരാണ് എന്ന് രാജക് കൂട്ടിച്ചേര്‍ത്തു. 

അരുണാചല്‍ പ്രദേശില്‍ ജെഡിയു എംഎല്‍എമാര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നത് ബിഹാറിലെ എന്‍ഡിഎ ബന്ധത്തില്‍ വിള്ളലുളവാക്കിയിരുന്നു. എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാണെന്നും ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും നേരത്തെ തേജസ്വി യാദവ് പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ബിഹാറില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വരുമെന്നാണ് തേജസ്വി പറഞ്ഞിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്