ദേശീയം

ആടിനു കൊടുക്കാനായി മാവില്‍നിന്ന് ഇല പറിച്ചു, ആള്‍ക്കൂട്ടം വളഞ്ഞിട്ടു തല്ലി; ദലിത് യുവാവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്


ഫത്തേപ്പൂര്‍: മാവില്‍ നിന്ന് ഇല പറിച്ചതിന്റെ പേരില്‍ ജനക്കൂട്ടം മര്‍ദിച്ചതിന് പിന്നാലെ ദലിത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയിലെ ആസ്ത ഗ്രാമത്തിലാണ് സംഭവം നടന്നത്. 26കാരനായ ധര്‍മപാല്‍ ദിവാകര്‍ ആണ് തൂങ്ങിമരിച്ചത്. ബുധനാഴ്ച ദിവാകറിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ആടുകള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടിയാണ് ദിവാകര്‍ മാവില്‍ നിന്ന് ഇലകള്‍ പറിച്ചത്. ഇതുകണ്ട ഒരു കൂട്ടം ഗ്രാമീണര്‍ ദിവാകറിനെ മര്‍ദിക്കുകയായിരുന്നു. 

തിരിച്ചെത്തി മുറിയില്‍ കയറി വാതില്‍ അടച്ച ദിവാകര്‍ പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്