ദേശീയം

മോദിയുടെ സുരക്ഷയ്ക്ക് ബജറ്റില്‍ വകയിരുത്തിയത്  540 കോടി; 120 കോടിയുടെ വര്‍ധന 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ 420 കോടി രൂപയില്‍ നിന്ന് 120 കോടി രൂപ ഇക്കുറി വര്‍ധിച്ചു.  ബജറ്റില്‍ 540 കോടി വകയിരുത്തിയെങ്കിലും ഒരു വര്‍ഷത്തില്‍ 600 കോടിയെങ്കിലും പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷക്ക് സര്‍ക്കാര്‍ ചെലവിടേണ്ടി വരും. 

പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് തിരിച്ചടിക്കും ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ് വര്‍ധിപ്പിച്ചത്. 3000 പേരുള്ള പ്രത്യോക സുരക്ഷാ സംഘമാണ് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. 

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുടെ സുരക്ഷ ഒഴിവാക്കിയതിന് തൊട്ടുപിന്നാലെയാണ് ബജറ്റില്‍ പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള ചെലവില്‍ വന്‍ വര്‍ധനവ് വരുത്തിയത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു