ദേശീയം

ഷഹീന്‍ബാഗില്‍ നടക്കുന്നത് രാജ്യത്തിന് എതിരെ ചാവേര്‍ ആക്രമണത്തിനുള്ള പരിശീലനം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ രാജ്യത്തിന് എതിര ചാവേര്‍ ആക്രമണത്തിന് പരിശീലനം നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഷഹീന്‍ബാഗ് ഇപ്പോള്‍ വെറുമൊരു സമരസ്ഥലം മാത്രമല്ല, അവിടെ ചാവേറുകളെ പരിശീലിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

രാജ്യതലസ്ഥാനത്ത് രാജ്യത്തിന് എതിരായ ഗൂഢാലോചന നടക്കുന്നുവെന്നും ഗിരിരാജ് സിങ് പറഞ്ഞു. പൗരത്വ നിയമത്തിന് എതിരെ സമരം നടത്തുന്നവരുടെ പ്രധാന വേദിയാണ് ഷഹീന്‍ബാഗ്. 

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണായുധമാണ് ഷഹീന്‍ ബാഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെട പ്രചാരണത്തിന് എത്തിയ എല്ലാ ബിജെപി നേതാക്കളും ഷഹീന്‍ ബാഗ് സമരത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. 

രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഷഹീന്‍ബാഗ്, ജാമിയ സമരങ്ങള്‍ക്ക് പിന്നിലെന്് മോദി പറഞ്ഞിരുന്നു.ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുന്ന ദിവസം ഷഹീന്‍ ബാഗ് തുടച്ചുനീക്കപ്പെടും എന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന.

ഷഹീന്‍ ബാഗ് സമരക്കാര്‍ക്ക് നേരെ വെടിവെയ്പ്പ് ഉള്‍പ്പെടെയുളള അക്രമങ്ങളും നടന്നു. കഴിഞ്ഞ ദിവസം സമരത്തില്‍ ബുര്‍ഖ ധരിച്ചെത്തി വീഡിയോ പകര്‍ത്തിയ ബിജെപിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്ന യുവതിയെ സമരക്കാര്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ