ദേശീയം

ഏപ്രില്‍ ഒന്നുമുതല്‍ മദ്യത്തിന്റെ വില കുത്തനെ കൂടും; അധികവരുമാനം ലക്ഷ്യമിട്ട് ഗോവ

സമകാലിക മലയാളം ഡെസ്ക്

പനാജി: കുറഞ്ഞ വിലയ്ക്ക് മദ്യം കിട്ടുമെന്ന് കരുതി ഇനി ആരും ഗോവയിലേക്ക് പോകേണ്ടതില്ല. മദ്യത്തിന്റെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ ഗോവ സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഗോവയില്‍ മദ്യത്തിന്റെ വില അന്‍പത് ശതമാനം വര്‍ധിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ ആദ്യബജറ്റവതരണത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ എല്ലാ തരം മദ്യങ്ങളുടെയും വില വര്‍ധിക്കും. 20 ശതമാനം മുതല്‍ 50 ശതമാനം വരെയായിരിക്കും വര്‍ധനവ്.

സാധാരണക്കാരന്റെ നികുതി ഭാരം വര്‍ധിപ്പിക്കാതിരിക്കുന്നതിന്റെ ഭാഗമായാണ് എക്‌സൈസ് തിരുവയും മറ്റ് ഫീസുകളും അല്‍പ്പം വര്‍ധിപ്പിച്ചത്. സ്റ്റാംപ് ഡ്യൂട്ടിയും ഭൂമി വിലയും പരിഷ്‌കരിച്ചതായും ബജറ്റവതരണത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഗോവയുടെ ഏക്‌സൈസ് നികുതി വരുമാനം 477. 67 കോടിയായിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.5 ശതമാനം വര്‍ധനവായിരുന്നു. അതേസമയം എക്‌സൈസ് നികുതിയും മറ്റ് ഫീസുകള്‍ വര്‍ധിപ്പിച്ചതിലൂടെ ഈ വര്‍ഷം 150 കോടി രൂപയുടെ അധികവരുമാനം സംസ്ഥാനത്തിന് നേടാനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കുന്ന സംസ്ഥാനമാണ് ഗോവ. മദ്യം കരിഞ്ചന്തയില്‍ വില്‍ക്കാതിരിക്കാന്‍ മദ്യകുപ്പിയില്‍ ഹോളോഗ്രാം പതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ