ദേശീയം

26 കാരിയായ വനിതാ എസ്‌ഐയെ വെടിവെച്ചു കൊന്നു; സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുവതിയായ എസ്‌ഐയെ വെടിവച്ചുകൊന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്‌ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ എസ്‌ഐ ദിപാന്‍ഷുവിന്റെ മൃതദേഹം ഡല്‍ഹിയിലെ കര്‍ണാലിന് സമീപം കാറില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

ഇന്നലെ രാത്രി ഒന്‍പതരോടെ രോഹിണി ഏരിയയിലുള്ള മെട്രോ സ്‌റ്റേഷില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രീതിയ്ക്ക് നേരെ വെടിവയ്പുണ്ടായത്. അക്രമി രോഹിണിയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രീതി മരിച്ചു. 

കിഴക്കന്‍ ഡല്‍ഹിയിലെ പട്പര്‍ഗഞ്ച് പൊലീസ്് സ്‌റ്റേഷനിലാണ് പ്രീതി ജോലി ചെയ്തിരുന്നത്. രണ്ടുപേരും 2018 ബാച്ചിലെ സബ് ഇന്‍സ്‌പെക്ടറാണ്. ഹരിയാനയിലെ സോനപേട്ടിലാണ് സ്വദേശം. ഡല്‍ഹിയിലെ രോഹിണി നഗറില്‍ വാടകയ്ക്ക് താമിസിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍