ദേശീയം

ഡല്‍ഹിയില്‍ മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരും, 50ലധികം സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍, ബിജെപി 20ല്‍ താഴേക്ക് ചുരുങ്ങും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍. സര്‍ക്കാര്‍ രൂപികരിക്കുന്നതിനുള്ള ഭൂരിപക്ഷം നേടി മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ടൈംസ് നൗ, ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ന്യൂസ് എക്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ എഎപി 53-57 സീറ്റുകള്‍ നേടുമെന്ന് പറയുന്നു. ബിജെപിക്ക് 11-17 സീറ്റും, മറ്റുള്ളവര്‍ക്ക് 0-2 സീറ്റുകളുമാണ് ന്യൂസ് എക്‌സ് പ്രവചിക്കുന്നത്.

ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ 44 സീറ്റുകള്‍ എഎപി നേടുമെന്നാണ് പ്രവചനം.  ഡല്‍ഹിയില്‍ ബിജെപിക്ക് 26 സീറ്റുകളാണ് ടൈംസ് നൗ പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് സാധ്യത നല്‍കിയാണ് റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോള്‍ ഫലവും. 48 മുതല്‍ 61 സീറ്റ് വരെ എഎപി പിടിക്കുമെന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. 9 മുതല്‍ 21 സീറ്റുകളില്‍ വരെയാണ് ബിജെപിക്ക് റിപ്പബ്ലിക് ടിവിക്ക് വിജയം പറയുന്നത്. എഎപിക്ക് 44 സീറ്റും, ബിജെപിക്ക് 26 സീറ്റും ലഭിക്കുമെന്നാണ് ഇന്ത്യ ടിവിയുടെ എക്‌സിറ്റ് പോള്‍ ഫലം.

55 ശതമാനം പോളിങ്ങാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും കുറവ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12 ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ പോള്‍ ചെയ്തത്. വലിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെയാണ് ഡല്‍ഹിയില്‍ പോളിങ് അവസാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ