ദേശീയം

'എന്റെ മരണത്തിന് കാമുകിയും അവരുടെ വീട്ടുകാരുമാണ് ഉത്തരവാദികള്‍', യുവതിയുടെ വിവാഹനിശ്ചയത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി അറിഞ്ഞതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തന്റെ മരണത്തിന് കാമുകിയും അവരുടെ വീട്ടുകാരുമാണ് ഉത്തരവാദികളെന്ന് ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചു. തന്റെ കുടുംബത്തിന് കാമുകിയുടെ കുടുംബത്തില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. അതേസമയം പെണ്‍കുട്ടിയെ ഇനി കാണരുതെന്ന താക്കീത് നിരസിച്ചതില്‍ കുപിതരായ കാമുകിയുടെ കുടുംബം യുവാവിനെ കൊലപ്പെടുത്തിയതാണ് എന്ന അഭ്യൂഹവും ശക്തമാണ്.

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മഡൂര്‍ താലൂക്കിലാണ് സംഭവം. മഡൂര്‍ സ്വദേശിയായ ദര്‍ശന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ  ദര്‍ശനെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാണ്ഡ്യ സ്വദേശിനിയായ പെണ്‍കുട്ടിയുമായി ദര്‍ശന്‍ വളരെനാളുകളായി അടുപ്പത്തിലായിരുന്നുവെന്ന് ദര്‍ശന്റെ ബന്ധുക്കള്‍ പറയുന്നു. ബന്ധം തുടരുകയാണെങ്കില്‍ അതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ദര്‍ശനെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

മാണ്ഡ്യയില്‍ നിന്നുള്ള മുന്‍ മന്ത്രിയുടെ അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. ദര്‍ശന്റെ മരണം കൊലപാതകമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ആത്മഹത്യാകുറിപ്പ് വ്യാജമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ മാണ്ഡ്യ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു