ദേശീയം

ഗര്‍ഭിണിയെ ആറ് കിലോമീറ്റര്‍ തോളിലേന്തി എംഎല്‍എ; ഇതാണ് യഥാര്‍ഥ ജനപ്രതിനിധിയെന്ന് നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഗര്‍ഭിണിയെ തോളിലേറ്റി എംഎല്‍എ സഞ്ചരിച്ചത് ആറ് കിലോ മീറ്റര്‍. ഒഡീഷയിലെ ബിജെഡി എംഎല്‍എയും സംഘവുമാണ് പൂര്‍ണ ഗര്‍ഭിണിയെ ആറ് കിലോ മീറ്റര്‍ ചുമന്ന ശേഷം തന്റെ കാറില്‍ യുവതിയെ ആശുപത്രിയിലെത്തിച്ചത്. മണ്ഡലത്തിലെ സന്ദര്‍ശനത്തിനിടെയാണ് സംഭവം.

ദാബുഗാം മണ്ഡലത്തിലെ എംഎല്‍എയാണ് ബിജെഡി നേതാവായ മന്‍ഹാര്‍ രണ്‍ദാരി. തന്റെ മണ്ഡലത്തിലെ വിദൂരഗ്രാമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദര്‍ശനത്തിനെത്തിയതായിരുന്നു എംഎല്‍എ. ഈ സമയത്താണ് യുവതിക്ക് പ്രസവ വേദനയുണ്ടായത്. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലന്‍സ് വിളിച്ചെങ്കിലും ആ ഗ്രാമത്തിലേക്ക് എത്താന്‍ ആംബുലന്‍സ് എത്താന്‍ കഴിയുമായിരുന്നില്ല. വാഹനത്തിന് സഞ്ചരിക്കാനാവശ്യമായ റോഡുപോലും ഇല്ല. ഈ സമയത്ത് എംഎല്‍എയും മറ്റു പാര്‍ട്ടിപ്രവര്‍ത്തരും ചുമന്ന് ആറ് കിലോ മീറ്റര്‍ ദുരം സഞ്ചരിച്ച് തന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരന്നു.

യുവതിയെ യഥാസമയം ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഞാന്‍ ഇവരെ പ്രതിനീധികരിക്കുന്നവനാണെന്നും അവരുടെ പ്രതിസന്ധിഘട്ടങ്ങളില്‍ അവരോടൊപ്പം നില്‍ക്കേണ്ടവനാണ് താന്‍ എന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍