ദേശീയം

ബിജെപിയോടുള്ള എതിര്‍പ്പ് ഹിന്ദുക്കളോടുള്ള എതിര്‍പ്പല്ല, രണ്ടും രണ്ടെന്ന് സുരേഷ് ഭയ്യാജി ജോഷി

സമകാലിക മലയാളം ഡെസ്ക്

പനാജി: ബിജെപിയെ എതിര്‍ക്കുന്നത് ഹിന്ദുക്കളോടുള്ള എതിര്‍പ്പായി കാണേണ്ടതില്ലെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ബിജെപി എന്നാല്‍ ഹിന്ദു സമൂഹം അല്ലെന്നും അതിനോടുള്ള എതിര്‍പ്പ് രാഷ്ടീയമാണെന്നും സുരേഷ് ജോഷി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി എന്നാല്‍ ഹിന്ദു സമൂഹമല്ല. ബിജെപിയോടുള്ള എതിര്‍പ്പ് ഹിന്ദുക്കളോടുള്ള എതിര്‍പ്പല്ല. അതു രാഷ്ട്രീയമാണ്. അതിനെ ഹിന്ദുക്കളുമായി കൂട്ടിക്കെട്ടേണ്ടതില്ല- അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ തന്നെ ഹിന്ദുക്കളുടെ ശത്രുക്കളാവുന്നത് എന്താണ് എന്ന ചോദ്യത്തോട് ആയിരുന്നു സുരേഷ് ജോഷിയുടെ പ്രതികരണം. മതത്തെ മറക്കുന്നതുകൊണ്ടാണ് ഒരു ഹിന്ദു മറ്റൊരു ഹിന്ദുവുമായി പോരടിക്കുന്നത്. ഛത്രപതി ശിവജിക്കു സ്വന്തം കുടുംബത്തില്‍നിന്നു പോലും എതിര്‍പ്പു നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

സംഘപരിവാറില്‍ എല്ലാ സമുദായത്തില്‍നിന്നുള്ളവര്‍ക്കും പ്രവേശനമുണ്ടെന്ന് സുരേഷ് ജോഷി പറഞ്ഞു. സംഘത്തിന്റെ ആശവുമായി യോജിക്കുന്ന ആര്‍ക്കും സംഘത്തില്‍ ചേരാം. അവര്‍ക്കെല്ലാം അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നല്‍കും- അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു