ദേശീയം

അവസാനം വരെ സസ്‌പെന്‍സ് ; ഒടുവില്‍ ജയം സിസോദിയക്കൊപ്പം ; ഡല്‍ഹിയില്‍ 62-8

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി നേതാവ് മനീഷ് സിസോദിയക്ക് ഉജ്ജ്വല വിജയം. പട്പട്ഗഞ്ചില്‍ ആയിരത്തി അഞ്ഞൂറിലേറെ വോട്ടുകള്‍ക്ക് പിന്നിലേക്ക് പോയ സിസോദിയ അവസാനഘട്ടത്തില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് വിജയം പിടിച്ചെടുത്തത്. 779 വോട്ടിനാണ് ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയുടെ വിജയം. ബിജെപിയുടെ രവീന്ദര്‍ സിങ് നേഗിയെയാണ് സിസോദിയെ തോല്‍പ്പിച്ചത്.

ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ 14,000 ലേറെ വോട്ടുകള്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്. കല്‍ക്കാജിയില്‍ തുടക്കത്തില്‍ ഏറെ പിന്നിലായിരുന്ന എഎപിയുടെ പ്രമുഖ നേതാവ് അതിഷി മര്‍ലേനയും വിജയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല നിയമസഭാ മണ്ഡലത്തില്‍ എഎപിയുടെ അമാനത്തുള്ള ഖാനും വിജയിച്ചു.

വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ഒടുവിലത്തെ ഫലസൂചനകള്‍ പ്രകാരം എഎപി 62 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഇടയ്ക്ക് 50 സീറ്റിന് താഴേയ്ക്ക് പോയ എഎപി പെട്ടെന്നുതന്നെ 50 ന് മുകളില്‍ സീറ്റിലേക്ക് തിരിച്ചെത്തി. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തി. മൂന്നില്‍ നിന്നും എട്ടു സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു