ദേശീയം

അനധികൃത കുടിയേറ്റം; 22 ബം​ഗ്ലാദേശ് പൗരൻമാർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

പല്‍ഘര്‍: അനധികൃത കുടിയേറ്റത്തെ തുടർന്ന് മഹാരാഷ്ട്രയിൽ 22 ബം​ഗ്ലാദേശ് പൗരൻമാർ അറസ്റ്റിൽ. 12 സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച അര്‍ധരാത്രി രജോദി ഗ്രാമത്തിലെ കുടിലുകളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട് 1927, വിദേശ പൗരന്മാര്‍ക്കുളള 1946 ലെ നിയമം എന്നിവ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൈയില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. മതിയായ രേഖകളില്ലാതെയാണ് ഇവർ ഇന്ത്യയില്‍ താമസിച്ചത്.  ഗ്രാമത്തില്‍ കൂലിവേല ചെയ്താണ് ഇവര്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ