ദേശീയം

എഎപി എംഎല്‍എയ്ക്കു നേരെ വധശ്രമം; ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി; തെരഞ്ഞെടുപ്പിലെ മിന്നുവിജയത്തിനു പിന്നാലെ എഎപി എംഎല്‍എയ്ക്കു നേരെ വധശ്രമം. മഹറൗലി മണ്ഡലത്തില്‍ നിന്നു വിജയിച്ച നരേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ എംഎല്‍എയുടെ ഒപ്പമുണ്ടായിരുന്ന ഒരു എഎപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂടാതെ മറ്റൊരു പ്രവര്‍ത്തകനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ  ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍ 11 മണിയോടെയായിരുന്നു ആക്രമണം.  സ്ഥലത്ത് നിന്ന് 6 ബുള്ളറ്റുകള്‍ കണ്ടെടുത്തു. അശോക് മാന്‍ എന്ന പ്രവര്‍ത്തകനാണ് മരിച്ചതെന്നും എഎപി വ്യക്തമാക്കി.

സംഭവം ശരിക്കും നിര്‍ഭാഗ്യകരമാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് പ്രതികരിച്ചു. പെട്ടെന്ന് വെടിവെപ്പുണ്ടായത്. നാല് റൗണ്ടുകള്‍ വെടിവെച്ചു. ഞാന്‍ ഉണ്ടായിരുന്ന വാഹനം ആക്രമിക്കപ്പെട്ടു. പോലീസ് ശരിയായി അന്വേഷിച്ചാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മഹറൗലി മണ്ഡലത്തില്‍ ബിജെപിയിലെ കുസും ഖത്രിയെ 18161 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നരേഷ് യാദവ് വിജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ