ദേശീയം

വൈദ്യുതി ബില്‍ അടച്ചില്ല; മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വൈദ്യുതി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയും അറിഞ്ഞൂ. ബുധനാഴ്ച രാവിലെയാണ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മായാവതിയുടെ വീട്ടിലെ 'ഫ്യൂസ്' ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ ഊരിയത്. ഉടന്‍ തന്നെ പണം കെട്ടിയതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലെ മായാവതിയുടെ വീട്ടിലേക്കുളള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.ബില്‍ തുകയായ 67000 രൂപ സമയത്തിന് അടയ്ക്കാതെ കുടിശ്ശികയായതോടെയാണ് നടപടി.ഇത് ഒരു സാധാരണ നടപടി മാത്രമാണ് എന്നാണ് ഇതുസംബന്ധിച്ചുളള ചോദ്യത്തിന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ഉടനെ തന്നെ മായാവതിയുടെ ബന്ധുക്കള്‍ 50000 രൂപ കെട്ടിയതോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഇതില്‍ യാതൊരു വിധ രാഷ്ട്രീയവും ഇല്ലെന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. ബില്‍ തുക കുടിശ്ശികയായതോടെയാണ് നടപടി സ്വീകരിച്ചത്. പണം അടച്ചതോടെ, വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും അവര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍