ദേശീയം

കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രമുഖ ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു, ലൈംഗികാതിക്രമം, തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നടനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് ഷഹബാസ് ഖാനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. നിരവധി ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുളള ഷഹബാസ് ഖാന്‍ ടെലിവിഷന്‍ ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമാണ്. യുഗ്, ദി ഗ്രേറ്റ് മറാത്ത, ചന്ദ്രകാന്ത, തെന്നാലി രാമന്‍ തുടങ്ങി നിരവധി സിനിമ, ടിവി ഷോകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പ്രമുഖ ക്ലാസിക്കല്‍ മ്യൂസിക്ക് ഗായകനും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ ഉസ്താദ് അമിര്‍ ഖാന്റെ മകനാണ് ഷഹബാസ് ഖാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു