ദേശീയം

'ആരെയും പ്രേമിക്കില്ല, പ്രണയവിവാഹം കഴിക്കില്ല' ; കുട്ടികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോളജ് അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

അമരാവതി : ലോക പ്രണയദിനത്തില്‍ മഹാരാഷ്ട്രയിലെ വനിതാ കോളജില്‍ പ്രണയവിവാഹത്തിന് എതിരെ പ്രതിജ്ഞ എടുപ്പിച്ചതായി ആക്ഷേപം. ചന്ദുര്‍ റെയില്‍വേ, മഹിളാ ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജിലെ കുട്ടികള്‍ക്കാണ് പ്രതിജ്ഞ എടുക്കേണ്ടി വന്നത്.

'എനിക്കു മാതാപിതാക്കളില്‍ പൂര്‍ണ വിശ്വാസമാണ്, ഞാന്‍ ആരെയും പ്രേമിക്കില്ല, ഒരിക്കലും പ്രണയബന്ധത്തില്‍ ഏര്‍പ്പെടുകയോ പ്രണയവിവാഹം കഴിക്കുകയോ ചെയ്യില്ല എന്ന് സത്യം ചെയ്യുന്നു' എന്ന പ്രതിജ്ഞയാണ് കുട്ടികളെക്കൊണ്ട് എടുപ്പിച്ചത്. സ്ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിക്കില്ല എന്നും പ്രതിജ്ഞയില്‍ ഉള്‍പ്പെടുന്നു.

ആരെയും നിര്‍ബന്ധിച്ച് പ്രതിജ്ഞയെടുപ്പിച്ചതായി അറിവില്ലെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കുര്‍ പറഞ്ഞു. വാധ്രയില്‍ 24 വയസുള്ള വനിതാ അധ്യാപികയെ മുന്‍കാമുകന്‍ തീവച്ചു കൊന്ന സംഭവം കണക്കിലെടുത്താവാം കോളജ് അധികൃതര്‍ ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ചികില്‍സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍