ദേശീയം

ഡിജെ സംഗീതം ഉച്ചത്തിലായി; വിവാഹ ഘോഷയാത്രക്കിടെ വരന്‍ കുഴഞ്ഞു വീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

നിസാമാബാദ്: വിവാഹ ഘോഷയാത്രക്കിടെ വരന്‍ കുഴഞ്ഞു വീണ് മരിച്ചു. വിവാഹ ശേഷം വരനെ മുന്‍നിര്‍ത്തി നടത്തുന്ന 'ബരാത്' എന്ന ആചാരപരമായ ഘോഷയാത്രക്കിടെയാണ് 25കാരനായ എം ഗണേഷ് കുഴഞ്ഞു വീണ് മരിച്ചത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ബോധനിലാണ് സംഭവം. 

ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

ഘോഷയാത്രയില്‍ ഡിജെ സംഗീതം ഉച്ചത്തിലുണ്ടായിരുന്നു. ഇത് ഗണേഷിനെ അസ്വസ്ഥനാക്കിയതായി ബന്ധുക്കള്‍ പറയുന്നു. 

വിവാഹ ചടങ്ങുകള്‍ നേരത്തെ അവസാനിച്ചിരുന്നു. ഇതിന് ശേഷം 'ബരാത്' ഘോഷയാത്ര തുടങ്ങാന്‍ വൈകിയതായി ബന്ധുക്കള്‍ പറയുന്നു. ഘോഷയാത്രയില്‍ വലിയ തോതില്‍ ശബ്ദ കോലാഹലങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഗണേഷ് പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍