ദേശീയം

'നമ്മള്‍ അതിജീവിക്കും...'; സത്യപ്രതിജ്ഞ വേദിയില്‍ വിപ്ലവഗാനം പാടി കെജരിവാള്‍, ഏറ്റുപാടി ജനസാഗരം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നസാഗരത്തെ സാക്ഷിയാക്കിയാണ് അരവിന്ദ് കെജരിവാള്‍ മൂന്നാംവട്ടം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങിലായിരുന്നു കെജരിവാളും സംഘവും സത്യവാചകം ചൊല്ലി അധികാരമേറ്റത്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.  ഈശ്വര നാമത്തിലാണ് കെജരിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം, പൊതുജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം പ്രസംഗം അവസനാനിപ്പിച്ചത് 'ഹം ഹോങ്‌ഗേ കാമിയാബ്' എന്ന ഗാനം ആലപിച്ച് കൊണ്ടായിരുന്നു.നമ്മുടെ കൂട്ടായ സ്വപ്നം നിറവേറ്റാനുള്ള പ്രാര്‍ത്ഥനയാണിത് എന്ന മുഖവുരയോടെയായിരുന്നു കെജരിവാള്‍ ഗാനം അലപിച്ചത്.

1960ല്‍ യുഎസില്‍ അലയടിച്ച പൗരാവകാശ മുന്നേറ്റത്തിന്റെ ദേശീയ ഗാനമായ 'we shall Overcome' (നമ്മള്‍ അതിജീവിക്കും) എന്ന പാട്ടിന്റെ പ്രശസ്തമായ ഹിന്ദി തര്‍ജ്ജമയാണ് അദ്ദേഹം പാടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍