ദേശീയം

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ സര്‍വകലാശാല അധ്യാപിക, രക്ഷയ്ക്ക് എത്തി 'അത്ഭുത കരങ്ങള്‍' (വീഡിയോ വൈറല്‍)

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ സര്‍വകലാശാല അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു.  റെയില്‍വേ സുരക്ഷാ സേന ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യാത്രക്കാരി രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പുരി സാബല്‍പൂര്‍ എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപിക കാല്‍തെറ്റി വീണത്. ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിച്ചെന്ന് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിടുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന യാത്രക്കാരും സത്രീയുടെ രക്ഷയ്ക്ക് എത്തി. രമാ ദേവി സര്‍വകലാശാലയിലെ  ഐടി അധ്യാപികയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹമാണ്.

മുംബൈയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കനെ യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ