ദേശീയം

വ്യാജ നമ്പർപ്ലേറ്റും രേഖകളുമായി 'യൂസ്ഡ് കാർ' വിൽപന; പിടിച്ചെടുത്തത് 14 ആഡംബര കാറുകൾ 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കാർ മോഷ്ടിച്ച് യൂസ്ഡ് കാർ എന്ന പേരിൽ വിൽപന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശിയായ റൂഹുൽ ഖുദൂസ് എന്ന 42കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം നവംബറിൽ ഹുളിമാവിൽ നിന്ന് ആഡംബര കാർ മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണു റൂഹുൽ പിടിയിലായത്. 

മോഷ്ടിച്ച കാറുകൾ തിരുച്ചിറപ്പിള്ളിയിലെത്തിച്ച ശേഷം വ്യാജ നമ്പർപ്ലേറ്റും രേഖകളും തയാറാക്കും. പിന്നീട് യൂസ്ഡ് കാർ എന്ന പേരിൽ വിൽപന നടത്തുകയാണ് പതിവ്.  ഇയാളിൽ നിന്ന് 14 ആഡംബര കാറുകൾ ഹുളിമാവ് പൊലീസ് പിടികൂടി. റൂഹുലിനെതിരെ  തിരുവനന്തപുരത്തും കാർ മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി