ദേശീയം

പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച വിദ്യാര്‍ത്ഥിനിയെ കൊല്ലണം; പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ശ്രീരാമസേന

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: അസദുദ്ദീന്‍ ഒവൈസിയുടെ പരിപാടിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച വിദ്യാര്‍ത്ഥിനി അമൂല്യ ലിയോണയെ കൊല്ലുന്നവര്‍ക്ക് പത്തുവക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ശ്രീരാമസേന. രാജ്യവിരുദ്ധ പ്രവര്‍ത്തനം ക്യാന്‍സര്‍ പോലെ പടര്‍ന്നുപിടിക്കുകയാണെന്നും ഇത്തരക്കാരെ കൊല്ലണമെന്നും ശ്രീരാമസേന നേതാവ് സഞ്ജീവ് മറാദി പ്രകോപനപരമായ പ്രസംഗത്തില്‍ പറഞ്ഞു.

പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച പെണ്‍കുട്ടിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സഞ്ജീവ് പറഞ്ഞു. ബെല്ലാരിയില്‍ ശ്രീരാമസേന പരിപാടിക്കിടെയായിരുന്നു ഇയാളുടെ കൊലവിളി.

അമൂല്യയുടെ വീടിന് നേരെ അക്രമം നടന്നതിന് പിന്നാലെയാണ് കൊലവിളി. വീട് ആക്രമിച്ച സംഘം, പെണ്‍കുട്ടിയുടെ അച്ഛനെ കൊണ്ട് നിര്‍ബന്ധിച്ച്  'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചിരുന്നു. ബെംഗലുരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിക്കിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച 19കാരി അമൂല്യയെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

ഒവൈസിയുടെ പരിപാടിക്കിടെ വേദിയിലെത്തിയ യുവതി മൈക്ക്  കൈയിലെടുത്ത് പൊടുന്നനെ പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുകയായിരുന്നു. പിന്നീട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും പാകിസ്ഥാന്‍ സിന്ദാബാദ് എന്നും ഇവര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് തന്നെ ഒവൈസി യുവതിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു. പ്രവര്‍ത്തകരും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച് വേദിയില്‍ തുടര്‍ന്നു. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ വേദിയില്‍ നിന്നും മാറ്റുകായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ട്രെയിനില്‍ വീണ്ടും അക്രമം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

തീപ്പൊരി 'ടർബോ' ജോസ്; മാസ് ആക്ഷനുമായി മമ്മൂട്ടി: ട്രെയിലർ ഹിറ്റ്

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 80 രൂപ കുറഞ്ഞു

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

റെക്കോർഡ് വിലയിലും വിൽപ്പന തകൃതി! അക്ഷയതൃതീയക്ക് ആളുകള്‍ വാങ്ങിയത് 2400 കിലോ സ്വർണം