ദേശീയം

ട്രംപിന് വേണ്ടി ഹിന്ദു സേനയുടെ 'യജ്ഞം'; തൊട്ടപ്പുറത്ത് യുഎസ് പ്രസിഡന്റിനെതിരെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയില്‍ വന്നത് പ്രമാണിച്ച് 'യജ്ഞം' സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് ജന്തര്‍ മന്തറില്‍ ഹിന്ദു സേനയുടെ നേതൃത്വത്തില്‍ യജ്ഞം നടന്നത്. 

ഭഗവാന്റെ അനുഗ്രഹം മോദിക്കും ഒപ്പം ട്രംപിനും ലഭിക്കാന്‍ വേണ്ടിയാണ് മതപരമായ ചടങ്ങുകളും പൂജാ വിധികളോടും കൂടിയ യജ്ഞം സംഘടിപ്പിച്ചത്. തീവ്രവാദത്തെ ഇല്ലാതാക്കുന്നതിനായി ഇരുവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും ഹിന്ദു സേന തലവന്‍ വിഷ്ണു ഗുപ്ത വ്യക്തമാക്കി. 

മോദിയേയും ട്രംപിനേയും അനുകൂലിച്ചാണ് യജ്ഞം നടത്തിയത്. തൊട്ടടുത്ത് തന്നെ വിവിധ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ടായിരുന്നു. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. സന്ദര്‍ശനം കൊണ്ട് രാജ്യത്തിന് ഒരു നേട്ടവുമില്ലെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്