ദേശീയം

ട്രംപിന് രാഷ്ട്രപതി ഭവനില്‍ ഊഷ്മള വരവേല്‍പ്പ് ; ഗാര്‍ഡ് ഓഫ് ഓണര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് രാഷ്ട്രപതി ഭവനില്‍ ഊഷ്മള വരവേല്‍പ്പ്. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്.

ട്രംപിനും ഭാര്യ മെലാനിയക്കും രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പാണ് നല്‍കിയത്. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ ട്രംപിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. രാഷ്ട്രപതിയുടെ ഭാര്യ സവിത, കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു, മൂന്ന് സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇതിന് ശേഷം പ്രസിഡന്റ് ട്രംപ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി മഹാത്മാവിന് പ്രണാമം അര്‍പ്പിച്ചു. 11 മണിക്ക് ഹൈദരാബാദ് ഹൗസില്‍ ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ