ദേശീയം

കലാപകാരികള്‍ വീടിന് തീകൊളുത്തി, 85കാരിക്ക് ദാരുണാന്ത്യം; ക്രൂരകൃത്യം മകന്‍ പാല്‍ വാങ്ങാന്‍ പുറത്തുപോയ സമയത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ, 85കാരിയെ തീകൊളുത്തി കൊന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം അക്രമാസക്തമായതോടെ, വീട്ടില്‍ കുടുങ്ങിപ്പോയ 84കാരിയെ വീടടക്കം അക്രമിസംഘം തീകൊളുത്തുകയായിരുന്നു. കൈയില്‍ ഗുരുതരമായി പൊളളലേറ്റ 85കാരിയായ അക്ബാരി പുക മൂലം ശ്വാസംമുട്ടി മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീട് ആക്രമിക്കാന്‍ അക്രമിസംഘം എത്തിയ സമയത്ത് അമ്മ വീടിന്റെ മൂന്നാമത്തെ നിലയിലായിരുന്നുവെന്ന് മകന്‍ സെയ്ദ് സാല്‍മണി പറയുന്നു. ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് കുട്ടികള്‍ക്ക് പാലു വാങ്ങി തിരിച്ചുവരുമ്പോഴാണ് സംഭവം.  200 ഓളം വരുന്ന അക്രമിസംഘം വീട്ടില്‍ ഇരച്ചുകയറിയതായി മകനാണ് വിളിച്ചുപറഞ്ഞത്. വീടിന്റെ മുകളിലത്തേ നിലയില്‍ കുടുങ്ങിയ നിലയിലായിരുന്നു അമ്മ. തന്നെയും കൊല്ലുമെന്ന് പറഞ്ഞ് അക്രമിസംഘം അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതായും മകന്‍ സെയ്ദ് സാല്‍മണി പറയുന്നു.

'അതിനിടെ, മക്കള്‍ തുടര്‍ച്ചയായി പപ്പാ, ഞങ്ങളെ രക്ഷിക്കണെ എന്ന് വിളിച്ചു കരയുന്നുണ്ടായിരുന്നു. അക്രമിസംഘം ആദ്യം തന്റെ തയ്യല്‍ കട പ്രവര്‍ത്തിക്കുന്ന താഴത്തെ നിലയാണ് അഗ്നിക്കിരയാക്കിയത്.തുടര്‍ന്ന് ഒന്നൊന്നായി മുകളിലുളള നിലകളിലും തീ കൊളുത്തി.  കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് എന്റെ കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ കുട്ടികള്‍ രക്ഷപ്പെട്ടു. പത്തുമണിക്കൂറിന് ശേഷം ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണത്തിന് തൊട്ടുമുന്‍പ് അമ്മ രക്ഷിക്കണെ എന്ന് പറഞ്ഞ് നിലവിളിച്ചിരുന്നു എന്ന് ഉറപ്പാണ്'- ഹൃദയവേദനയോടെ സെയ്ദ് സാല്‍മണി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി