ദേശീയം

ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് യാത്രക്കാരന്റെ ട്വീറ്റ്; രാജധാനി എക്‌സ് പ്രസ് പാതിവഴിയില്‍ നിര്‍ത്തി; പരിശോധന

സമകാലിക മലയാളം ഡെസ്ക്


 
ന്യൂഡല്‍ഹി: രാജധാനി എക്‌സ്പ്രസില്‍  ബോംബ് ഭീഷണി.  ഇതേതുടര്‍ന്ന് ദീബ്രുഗുഡ് -ഡല്‍ഹി രാജധാനി എക്‌സ്പ്രസ് ദാദ്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ബോംബ് സ്‌ക്വാഡ് ട്രെയിനില്‍ പരിശോധന നടത്തുകയാണ് . യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിച്ചാണ് പരിശോധന.

ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് യാത്രക്കാന്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തീവണ്ടിയിലെ യാത്രക്കാര്‍ ഭീതിയിലാണ്. പരിശോധനയക്ക് ശേഷം യാത്ര ഉടനെ ആരംഭിച്ചേക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് റെയില്‍വെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധി ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ