ദേശീയം

റെയില്‍വേ സ്റ്റേഷനില്‍ വെല്‍ഡിങ് പണിക്കിടെ ഹൈ ടെന്‍ഷന്‍ വയറിലേക്ക് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു.കാലിടറി തൊഴിലാളി ഹൈ ടെന്‍ഷന്‍ വയറിലേക്ക് വീണതാണ് മരണകാരണം. 

മഹാരാഷ്ട്രയിലെ വസായി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. 28കാരനായ തൊഴിലാളിയാണ് മരിച്ചത്. ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

 ജോലി ചെയ്യുന്നതിനിടെ, കോണി തെറ്റി മഥുര ഗുപ്ത ഹൈ ടെന്‍ഷന്‍ വയറിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

'ഡോക്ടര്‍ മാപ്പുപറഞ്ഞു; ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്; നിയമനടപടിയുമായി മുന്നോട്ടുപോകും'

സുനില്‍ ഛേത്രി; ഫുട്‌ബോളിലെ 'ഇന്ത്യന്‍ ഹൃദയ താളം'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം