ദേശീയം

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം ; രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡല്‍ഹി പിരാഗഡില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഉദോഹ് നഗറിലെ ഫാക്ടറിയില്‍ പുലര്‍ച്ചെ 4.23 നാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്‍രെ ഒരു ഭാഗം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.  തീ അണയ്ക്കാന്‍ ശ്രമിച്ച അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ കെട്ടിടത്തിന് അകത്ത് കുടുങ്ങിക്കിടക്കുന്നതാണ് വിവരം.

ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ഉന്നത അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. 35 ഓളം ഫയര്‍ എഞ്ചിനുകളാണ് തീ അണയ്ക്കാന്‍ ശ്രമം തുടരുന്നത്. കെട്ടിടത്തിനുള്ളില്‍പ്പെട്ടവരെ എത്രയും വേഗം രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍