ദേശീയം

ഗള്‍ഫില്‍ യുദ്ധഭീഷണി, അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു; 3 ശതമാനം വര്‍ധന, ഇന്ത്യയില്‍ ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇറാനും അമേരിക്കയും തമ്മിലുളള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നു. അസംസ്‌കൃത എണ്ണവിലയില്‍ മൂന്നു ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ചാര തലവന്‍ അടക്കമുളള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത് മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുളള യുദ്ധത്തിലേക്ക് വഴിവെക്കുമോ എന്ന ലോകരാഷ്ട്രങ്ങളുടെ ആശങ്കയാണ് എണ്ണ വിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 69 ഡോളറിലേക്ക് നീങ്ങുകയാണ്. അമേരിക്കന്‍ വിപണിയില്‍ 62.93 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. ഒരു ഘട്ടത്തില്‍ ഇരുവിപണിയിലും മൂന്നു ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

നിലവില്‍ തന്നെ ഇന്ത്യയില്‍ ഇന്ധനവില ഓരോ ദിവസം കഴിയുന്തോറും കുതിച്ചുയരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 80ലേക്ക് അടുക്കുകയാണ്. ഡീസല്‍വില 74ലേക്ക് നീങ്ങുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്