ദേശീയം

പബ്ജിക്ക് അടിമയായി പൂജാരി, പണം കണ്ടെത്താൻ സൈക്കിൾ മോഷണം; 19–കാരൻ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പബ്ജിക്ക് അടിമയായി സൈക്കിൾ മോഷണം പതിവാക്കിയ 19–കാരൻ പിടിയിൽ. ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്യുന്ന നന്ദുലാൽ സിദ്ധാർഥ് ശർമ എന്ന യുവാവാണ് പബ്ജിക്ക് അടിമയായി സൈക്കിളുകൾ മോഷ്ടിച്ചത്. ഹൈദരാബാദിലെ മംഗപുരം കോളനിയിലാണ് ഇയാൾ താമസിക്കുന്നത്. 

നന്ദുലാൽ പണം ആവശ്യപ്പെട്ട് പലപ്പോഴും അമ്മയുമായി കലഹിക്കാറുണ്ടെന്നും ​ഗെയിമിൽ ആവശ്യപ്പെടുന്ന വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാനാണ് ഇയാൾ പണം ചോദിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. 

പണം കണ്ടെത്താൻ വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന സൈക്കിളുകൾ മോഷ്ടിക്കുന്നത് നന്ദുലാൽ പതിവാക്കുകയായിരുന്നു. 31 സൈക്കിളുകളാണ് പണം കണ്ടെത്താനായി യുവാവ് മോഷ്ടിച്ചത്. ഇതുവഴി എഴുപതിനായിരം രൂപയോളം നന്ദുലാൽ സംഘടിപ്പിച്ചു.  മോഷ്ടിച്ച 17 സ്പോർട്സ് സൈക്കിളുകളും ഇയാളിൽ നിന്ന് പൊലീസ് പിടികൂടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്