ദേശീയം

'എന്റെ മാതാപിതാക്കള്‍ ജെഎന്‍യൂ ക്യാമ്പസിലാണ് താമസിക്കുന്നത്', ദയവുചെയ്ത് സംഘടിക്കൂ; പൊട്ടിക്കരഞ്ഞ് സ്വര ഭാസ്‌കര്‍ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

വഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികൾക്ക് നേരെയുണ്ടാകുന്ന സംഘര്‍ഷത്തിൽ സംഘടിച്ച് പൊരുതാൻ അഭ്യർത്ഥിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. തന്റെ സോഷ്യൽ മീഡിയ പേജിൽ വിഡിയോയിലൂടെയാണ് സ്വര ഇക്കാര്യം ആവശ്യപ്പെട്ടത്. ക്യാപസിനുള്ളിൽ മുഖംമൂടി ധരിച്ച ആക്രമികൾ വിലസ‌ുകയാണെന്നും പൊലീസ് ഇനിയും ഒന്നു ചെയ്തിട്ടില്ലെന്നും സ്വര വിഡിയോയിൽ പറയുന്നു. 

പൊലീസ് സർവകലാശാല കവാടത്തിന് പുറത്തുമാത്രമാണെന്നും അകത്തുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവരുടെ കുടുംബത്തിനും സഹായമെത്തിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും സ്വര ആരോപിച്ചു. തനിക്ക് ഇത് വളരെ വ്യക്തിപരമായ വിഷയം കൂടിയാണെന്നും തന്റെ മാതാപിതാക്കൾ ജെഎൻയൂ ക്യാമ്പസിനകത്താണ് താമസിക്കുന്നതെന്നും സ്വര പറഞ്ഞു. ക്യാമ്പസിനുള്ളിൽ നിന്ന് ലഭിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾക്കനുസരിച്ചാണ് സ്വര വിവരങ്ങൾ കൈമാറിയത്. 

ജെഎന്‍യൂന്റെ പ്രധാന കവാടത്തിലേക്ക് സാധിക്കുന്നവരെല്ലാം എത്തിച്ചേരണമെന്നും സർക്കാരിലും ഡല്‍ഹി പൊലീസിലും സമ്മര്‍ദ്ദം ചെലുത്തി ആക്രമികളെ സര്‍വകലാശാലയില്‍ നിന്ന് തടയണമെന്നും താരം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്