ദേശീയം

ജെഎന്‍യു വിസി ദുര്‍വാശിക്കാരന്‍; മനോഭാവം പരിതാപകരം; പുറത്താക്കണമെന്ന് മുരളി മനോഹര്‍ ജോഷി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്തെത്തി. വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാറിനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം രണ്ട് തവണ വിസിയോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌ന പരിഹാരത്തിനു സാധ്യമായ, ന്യായമായ ചില കാര്യങ്ങള്‍ നടപ്പിലാക്കാനാണ് വിസിയോട് നിര്‍ദേശിച്ചത്. അധ്യാപകരും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താനും നിര്‍ദേശിച്ചു. എന്നാല്‍ ഇതൊന്നും നടപ്പാക്കാത്ത അദ്ദേഹത്തിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് മുരളി മനോഹര്‍ ജോഷി പറഞ്ഞു.

വിസിയുടെ മനോഭാവം പരിതാപകരമാണ്. ദുര്‍വാശിയാണ് അദ്ദേഹത്തിന്. സ്ഥാനത്ത് തുടരാന്‍ വിസി യോഗ്യനല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം ട്വിറ്റര്‍ പേജിലിട്ട കുറിപ്പില്‍ പറയുന്നു. വാജ്‌പേയ് സര്‍ക്കാരില്‍ മാനവ വിഭവശേഷി മന്ത്രിയായിരുന്നു മുരളി മനോഹര്‍ ജോഷി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ