ദേശീയം

നമ്പര്‍ പ്ലേറ്റില്ലാതെ ആഡംബര കാര്‍ നിരത്തില്‍, ആദ്യം ഒന്‍പത് ലക്ഷം രൂപ പിഴ, പഴയ രേഖകളുമായി വീണ്ടും പറ്റിക്കാന്‍ ശ്രമം; 27 ലക്ഷം രൂപ 'അടിച്ചുകൊടുത്തു'

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നമ്പര്‍ പ്ലേറ്റും മതിയായ രേഖകളുമില്ലാതെ വാഹനം ഓടിച്ച യുവാവിന് 27.68 ലക്ഷം രൂപ പിഴ. രാജ്യത്ത് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന് ഇത്രയും ഭീമമായ പിഴ ചുമത്തുന്നത് ഇതാദ്യമായാണ്.

അഹമ്മദാബാദിലാണ് സംഭവം.നവംബര്‍ മാസമാണ് പോര്‍ഷെ കാറുമായി രഞ്ജിത് ദേശായി നഗരത്തിലേക്കിറങ്ങിയത്. പതിവ് വാഹന പരിശോധനക്കിടെ, നമ്പര്‍ പ്ലേറ്റില്ലാത്ത ആഡംബര കാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍, ഇതുസംബന്ധിച്ച് കൃത്യമായ മറുപടിയും ഡ്രൈവര്‍ നല്‍കിയില്ല. ഇതോടെ ഒന്‍പത് ലക്ഷം രൂപ പിഴയടച്ച ശേഷം പോര്‍ഷെ 911 സ്‌പോര്‍ട്‌സ് കാര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കൊണ്ടുപോകാമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.

പിഴ ഒടുക്കുന്നതിനായി ആര്‍ടിഒ ഓഫീസില്‍ യുവാവ്  എത്തി. പക്ഷേ പഴയ രേഖകളാണ് ഹാജരാക്കിയത്. തുടര്‍ന്ന് പിഴ തുക 27.68 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു.പിഴയടച്ച് ഉടമ വാഹനം കൊണ്ടുപോവുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്