ദേശീയം

ഞങ്ങളുടെ സര്‍ക്കാരുകള്‍ പ്രതിഷേധക്കാരെ നായ്ക്കളെപ്പോലെ വെടിവെച്ചിട്ടു: മമത എന്തുചെയ്തു?; ബിജെപി അധ്യക്ഷന്റെ പ്രസംഗം വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പൗരത്വ നിയമത്തിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെ ലാത്തിചാര്‍ജും വെടിവെയ്പ്പും നടത്താത്തതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. 'ദീദിയുടെ (മമത ബാനര്‍ജി) പൊലീസ് പൊതുമുതല്‍ ഇല്ലാതാക്കുന്ന പ്രതിഷേധക്കാര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തില്ല. കാരണം അവര്‍ മമതയുടെ വോട്ടര്‍മാരാണ്. എന്നാല്‍ ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക സംസ്ഥാനങ്ങളിലെ ഞങ്ങളുടെ സര്‍ക്കാരുകളെ നോക്കൂ. ഇത്തരം പ്രതിഷേധക്കാരെ നായ്ക്കളെപ്പോലെ വെടിവച്ചിട്ടു.'- ദിലീപ് പറഞ്ഞു. ബംഗാളിലെ നാദിയ ജില്ലയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ദിലീപിന്റെ വിവാദ പരാമര്‍ശം.

'പൊതുമുതല്‍ നശിപ്പിക്കാനുള്ളതാണെന്ന് പ്രതിഷേധിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ? പൊതുമുതല്‍ അവരുടെ അച്ഛന്റെ വകയാണോ? പൊതുമുതല്‍ നികുതിദായകരുടേതാണ്. നിങ്ങള്‍ ഇവിടെ വരുന്നു, ഞങ്ങളുടെ ഭക്ഷണം കഴിക്കുന്നു, താമസിക്കുന്നു, പൊതുമുതല്‍ നശിപ്പിക്കുന്നു. ഇതു നിങ്ങളുടെ ജന്മിത്വമാണോ? ലാത്തികൊണ്ടു നിങ്ങളെ മര്‍ദിക്കും, വെടിവയ്ക്കും, ജയിലില്‍ അടയ്ക്കും'- ദിലീപ് ഘോഷ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ദിലീപ് ഘോഷിന്റെ പ്രസംഗത്തിന് എതിരെ ബിജെപിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദിലീപ് ഘോഷിന്റേത് ഉത്തരവാദിത്തമില്ലാത്ത പ്രസംഗമായിരുന്നു എന്ന് കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ രംഗത്തെത്തി. ദിലീപ് ഘോഷ് പറഞ്ഞതുപോലെ ബിജെപി ഒന്നും ചെയ്തിട്ടില്ല. അത് അദ്ദേഹത്തിന്റെ ഭാവന മാത്രമാണ്. അസമിലെയും യുപിയിലെയും സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് നേരെ വെടിവെയ്പ്പ് നടത്തിയിട്ടില്ലെന്ന് സുപ്രിയോ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്