ദേശീയം

ഭാര്യാസഹോദരിയുമായി അവിഹിത ബന്ധം തുടരാന്‍ കവര്‍ച്ച ആസൂത്രണം ചെയ്തു; ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: ഭാര്യാസഹോദരിയുമായി വിവാഹേതര ബന്ധം തുടരുന്നതിനായി ഗര്‍ഭിണിയായ ഭാര്യയ കൊലപ്പെടുത്താന്‍ കവര്‍ച്ച ആസൂത്രണം ചെയ്ത യുവാവ് അറസ്റ്റില്‍.  ജനുവരി പതിനൊന്നിന് രാത്രിയായിരുന്നു സംഭവം.  സഹോദരിയുമായുള്ള ബന്ധം തുടരനാണ് ഭാര്യയെ കൊല്ലാന്‍ ഇയാള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. 

'ഭാര്യയുടെ സഹോദരിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു, അതിനാലാണ്  അവളെ കൊല്ലാന്‍ പദ്ധതിയിട്ടത്'. അദ്ദേഹംപൊലീസിനോട് പറഞ്ഞു. മക്കളെ നോക്കാമെന്ന വ്യാജേന ഭാര്യ സഹോദരിയെ തന്നോടൊപ്പം നിര്‍ത്തുകയായിരുന്നെന്നും തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും അയാള്‍ പൊലീസിനോട് പറഞ്ഞു. 

മുന്‍പ് രണ്ടുതവണ ഭാര്യയെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. രണ്ടുതവണയും ആ ശ്രമത്തില്‍ പരാജയപ്പെട്ടു.  ഭാര്യയെ കൊലപ്പെടുത്താന്‍ മൂന്ന് പേരെ നിയോഗിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്