ദേശീയം

ദേശീയപതാക തലകീഴായി ഉയർത്തി, സല്യൂട്ട് ചെയ്ത് മന്ത്രി ; വിവാദം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മന്ത്രി ദേശീയപതാക തലകീഴായി ഉയർത്തിയത് വിവാദത്തിൽ. വിശാഖപട്ടണത്ത് പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രി അവന്തി ശ്രീനിവാസാണ് തലകീഴായി പതാക ഉയർത്തിയത്. പതാക ഉയര്‍ത്തി മന്ത്രി സല്യൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ പതാക തലകീഴായത് ദേശീയ ഗാനം തീരുന്നതുവരെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

ഇതിന് ശേഷമാണ് വൻ അബദ്ധം പിണഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. ഇതിനിടെ തന്നെ തലകീഴായി പതാക ഉയർത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തലകീഴായി പതാക ഉയർത്തുകയും അതിനെ സല്യൂട്ട് ചെയ്യുകും ചെയ്തത്  വിവാദമായതോടെ മന്ത്രി സംഘാടകരോട് പൊട്ടിത്തെറിച്ചു.  പതാക കൊടിമരത്തില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രിയും പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും