ദേശീയം

കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം പ്ലാസ്റ്റിക് ബാ​ഗിലാക്കി കുഴിയിലേക്ക് വലിച്ചെറിഞ്ഞു; വീണ്ടും അനാദരവ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരെ ഒന്നിച്ച്​ കുഴിച്ചുമൂടുന്നതി​ന്റെ വിഡിയോ ദൃശ്യം പുറത്തുവന്നതിന്റെ വിവാദങ്ങൾക്കിടെ വടക്കൻ കർണാടകയിലെ യാദ്ഗിറിലും സമാനമായ സംഭവം​. പിപിഇ കിറ്റ് ധരിച്ച് രണ്ടുപേർ ചേർന്ന് മൃതദേഹം കുഴിയിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്.

മൃതദേഹം കുഴിയിലിടുമ്പോൾ കുഴിയിൽ നിറഞ്ഞ വെള്ളം പുറത്തേക്ക് തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൃതദേഹം പ്ലാസ്​റ്റിക് ബോഡി ബാഗിലാക്കി മരക്കമ്പില്‍ കെട്ടി വലിച്ചുകൊണ്ടുവന്ന് കുഴിയിലേക്കു വലിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. 

മുന്നൂറു മീറ്ററോളം മൃതദേഹം വലിച്ചുകൊണ്ടുപോകുന്നുണ്ട്. കുഴി കാണിച്ചുകൊടുക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഏതാനും ഉദ്യോഗസ്ഥരും കൂടെയുണ്ട്. കോവിഡ് ബാധിച്ച് തിങ്കളാഴ്ച മരിച്ച വയോധിക‍ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച ഇത്തരത്തിൽ കുഴിച്ചുമൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്