ദേശീയം

മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ്മയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ബേനി പ്രസാദിന്റെ മകന്‍ ദിനേശ് വര്‍മ്മ (40) ആണ് കൊറോണ ബാധിച്ച് മരിച്ചത്.

ലഖ്‌നൗവില്‍ വെച്ചാണ് ദിനേശിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റി. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ മരിക്കുകയായിരുന്നു.

സമാജ് വാദി പാര്‍ട്ടിനേതാവും രാജ്യസഭ എംപിയുമായിരുന്നു ബേനിപ്രസാദ് വര്‍മ്മ. ഈവര്‍ഷം മാര്‍ച്ച് 27 നായിരുന്നു അദ്ദേഹം മരിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ ഉരുക്ക് വകുപ്പ് മന്ത്രിയായിരുന്നു ബേനി പ്രസാദ് വര്‍മ്മ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്