ദേശീയം

മോദി 'വെയ്‌ബോ' വിട്ടു; ചൈനീസ് സമൂഹമാധ്യമത്തിലെ അംഗത്വം ഇനിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി  ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലെ അംഗത്വം ഉപേക്ഷിച്ചു. ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലെ അംഗത്വമാണ് ഉപേക്ഷിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മോദി ചൈനീസ് സമൂഹമാധ്യമത്തില്‍ അംഗമായത്. 

യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ കഴിഞ്ഞദിവസം കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിച്ചത്.

ജൂണ്‍ 15നു ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നാല്‍പതിലേറെ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനു പിന്നാലെ 'ബോയ്‌കോട്ട് ചൈന' പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും