ദേശീയം

രാജധാനി എക്‌സ്പ്രസിനെക്കാള്‍ വേഗം;റെയില്‍വെ 159 ട്രെയിനുകള്‍ സ്വകാര്യവത്കരിക്കും; റൂട്ടുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്തെ 159 ആധുനിക ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനമായി. ഇതിനായി റെയില്‍വെ നിര്‍ദ്ദേശം ക്ഷണിച്ചു. മണിക്കൂറില്‍ 160 കിലോമീറ്ററില്‍ വേഗതയില്‍ പോകുന്ന ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. 

109 റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക. സ്വകാര്യപങ്കാളിത്തത്തിലൂടെ 30,000 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വെ വ്യക്തമാക്കി. പാസഞ്ചര്‍ സര്‍വീസ് നടത്തുന്നതിലൂടെ റെയില്‍വെയുടെ ആദ്യസ്വകാര്യ സംരംഭത്തിനാണ് തുടക്കമാകുക. െ്രെഡവറെയും ഗാര്‍ഡിനെയും റെയില്‍വേ നല്‍കും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കാനാണ് തീരുമാനം.

അറ്റകുറ്റപ്പണികള്‍, ഗതാഗതസമയം കുറയ്ക്കുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മെച്ചപ്പെട്ട സുരക്ഷ നല്‍കുക തുടങ്ങിയവയാണ് സ്വകാര്യവത്കരണത്തിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നുത്. ഇതിനായി റൂട്ടുകളുടെ പട്ടികയും റെയില്‍വെ തയ്യാറാക്കി. മുംബൈ-ഡല്‍ഹി, ചെന്നൈ -ഡല്‍ഹി, ന്യൂഡല്‍ഹി - ഹൗറ, ഷാലിമാര്‍- പൂനെ, ന്യൂഡല്‍ഹി - പട്‌ന വരെ സ്വകാര്യ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഓരോ പുതിയ ട്രെയിനിനും കുറഞ്ഞത് 16 കോച്ചുകള്‍ ഉണ്ടായിരിക്കണം. അതത് റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിയിനിനെക്കാള്‍ ബോഗികള്‍ പാടില്ല. പാസഞ്ചര്‍ ട്രെയിനുകള്‍ പരമാവധി 160 കിലോമീറ്റര്‍ വേഗതയിലെ ഓടിക്കാവൂ.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച ഗുണനിലവാരമുള്ളവയും ആകും ട്രെയിനുകള്‍. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലാവും സര്‍വീസ് നടത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്