ദേശീയം

ഇത് രാജ്യസ്‌നേഹികളുടെ ഭൂമി; നാടിനെ സംരക്ഷിക്കാന്‍ എന്തിനും തയ്യാറെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലഡാക്ക് : സൈനികരുടെ ധൈര്യവും ത്യാഗവും സമാനതകളില്ലാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനീകരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തിലാണ്. ഭാരതമാതാവിന്റെ സുരക്ഷയ്ക്കായി എന്നും സൈനികര്‍ക്കൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ പ്രകീര്‍ത്തിച്ചു.

വലിയ വെല്ലുവിളികള്‍ക്കിടയിലും നിങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്നു. നിങ്ങളുടെ ധൈര്യം രാജ്യത്തിനാകെ പ്രചോദനമാണ്. ജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്. രാജ്യം മുഴുവന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു.  സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്. ഇത് രാജ്യസ്‌നേഹികളുടെ ഭൂമിയാണ്. രാജ്യത്തെ സംരക്ഷിക്കാന്‍ എന്തു ത്യാഗത്തിനും നമ്മള്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ്. ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ല. ആരെയും നേരിടാന്‍ രാജ്യം സജ്ജമാണ്. നിങ്ങളുടെ ധീരത ശത്രുക്കള്‍ കണ്ടുകഴിഞ്ഞു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവില്ല. ധീരതയും ത്യാഗവുമാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍. യുദ്ധമോ സമാധാനമോ, സാഹചര്യം എന്തായാലും സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ലോകം കണ്ടു. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയാണ് നാം പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടന്നുകയറ്റത്തിന്റെ കാലഘട്ടം കഴിഞ്ഞു. ഇത് വികസനത്തിന്റെ കാലമാണ്. കടന്നുകയറ്റം നടത്തിയവര്‍ക്ക് നഷ്ടമുണ്ടായ ചരിത്രമാണ് ഉള്ളതെന്നും മോദി ഓര്‍മ്മിപ്പിച്ചു. ഗില്‍വാന്‍ ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗില്‍വാനില്‍ വീരമൃത്യു വരിച്ച ജവാന്മാരെ രാജ്യം എന്നും സ്മരിക്കും. ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായി നരേന്ദ്രമോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍