ദേശീയം

കൊടുംകുറ്റവാളിയെ പിടിക്കാനെത്തി; ഉത്തര്‍പ്രദേശില്‍ ആക്രമികളുടെ വെടിയേറ്റ് 8 പൊലീസുകാര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ മരിച്ചു. ഒരു ഡിവൈഎസ്പിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊടും കുറ്റവാളി വികാസ് ദുബൈയെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 

കൊടുംകുറ്റവാളി വികാസ് ദുബൈയെ പിടികൂടാന്‍ എത്തിപ്പോള്‍ ഒരു സംഘം അക്രമം അഴിച്ചവിടുകയായിരുന്നു. ബിജെപി നേതാവ് സന്തോഷ് ശുക്ലെയെ കൊലപ്പെടുത്തിയ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ ദുബൈ പ്രതിയാണ്. രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയായിരിക്കെ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ അംഗമായിരുന്നു ശുക്ല

സംഭവത്തിന് പിന്നാലെ സീനിയര്‍ പോലീസ് സൂപ്രണ്ടും ഇന്‍സ്‌പെക്ടര്‍ ജനറലും സംഭവസ്ഥലത്തെത്തി. ഫോറന്‍സിക് ടീമുകള്‍ പ്രദേശം പരിശോധന നടത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍്ട്ട് തേടി. അക്രമികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ