ദേശീയം

യജമാനന്‍ മരിച്ചു; നായ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കാന്‍പൂര്‍:  ഒരു നായ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?. എന്നാല്‍ ഉടമയോടുള്ള യജമാന സ്‌നേഹം അതിരുകടന്നപ്പോള്‍ നായ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. തന്റെ പ്രിയപ്പെട്ട ഉടമയുടെ വിയോഗം താങ്ങാനാവാതെ വന്നപ്പോഴായിരുന്നു നായ ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ ബാര എന്ന പ്രദേശത്തായിരുന്നു സംഭവം.

നായയുടെ ഉടമയും ഡോക്ടറുമായ അനിതാ രാജ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച മരിച്ചിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നായ വീട്ടിലെ മുകള്‍ നിലയില്‍ നിന്ന് കുരച്ച് നിലവിളിച്ച ശേഷം താഴോട്ട് ചാടുകയായിരുന്നെന്ന് ഡോക്ടറുടെ മകന്‍ തേജസ് പറയുന്നു. 

നായയെ ഉടന്‍ തന്നെ സമീപത്തെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായയുടെ നട്ടെല്ല് തകര്‍ന്നിരുന്നതായും തേജസ് പറയുന്നു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ നായ ഏറെ ദുഖിതയായിരുന്നെന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നതായും മകന്‍ പറഞ്ഞു. വീട്ടുടമയുടെ സംസ്‌കാരത്തിന് പിന്നാലെ വീടീന് സമീപത്ത് നായയുടെ സംസ്‌കാരവും നടത്തി. 

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡില്‍ വച്ചാണ് ഇവര്‍ക്ക് നായക്കുട്ടിയെ കിട്ടിയത്. മേലാകെ പുഴുവരിച്ച നിലയിലായിരുന്നു നായക്കുട്ടി.  അതിന്റെ ദയനീയാവസ്ഥ കണ്ട് നായയെ അവര്‍ വീട്ടില്‍കൊണ്ടുവന്ന് വളര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ ഒരംഗമായി നായ മാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു