ദേശീയം

കോവിഡ് പോരാട്ടത്തില്‍ വിശ്രമമില്ലാത്ത 98 ദിവസങ്ങള്‍; നാട്ടിലെത്തിയ ഡോക്ടറെ ആവേശത്തോടെ സ്വീകരിച്ച് നാട്ടുകാര്‍(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പോരാട്ടത്തില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ് രാജ്യത്തെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും. പലരും സ്വന്തം നാടും വീടും കണ്ടിട്ട് മാസങ്ങളായിട്ടുണ്ടാകും. അവധിയെടുക്കാതെ 98 ദിവസം കോവിഡ് ആശുപത്രിയില്‍ ജോലി ചെയ്തതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഒരു ഡോക്ടറുണ്ട് ഗോവയില്‍; ഡോ. എഡ്വിന്‍ ഗോമസ്. വീട്ടില്‍ തിരിച്ചെത്തിയ ഗോമസിനെ നാട്ടുകാര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.  പൂക്കള്‍ നല്‍കിയാണ് പനാജിയിലെ ഫ്‌ലാറ്റിലെത്തിയ ഡോക്ടറെ നാട്ടുകാര്‍ വരവേറ്റത്.

ഗോവയിലെ ഏക  കോവിഡ് ആശുപത്രിയായ ഇഎസ്‌ഐ ഹോസ്പിറ്റലിലാണ് ഡോക്ടര്‍ ഗോമസ് ജോലി ചെയ്തത്. അദ്ദേഹത്തിന് കീഴില്‍ വലിയൊരു ടീമും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു.

ഗോവയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസംമുതല്‍ അദ്ദേഹം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡോക്ടര്‍ ഗോമസ് ചികിത്സിച്ച 333പേരില്‍ 153പേര്‍ കോവിഡ് മുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്