ദേശീയം

ആന്ധ്രാപ്രദേശില്‍ ഒരാഴ്ചയായി സ്ഥിതി രൂക്ഷം; 24 മണിക്കൂറിനിടെ ആയിരത്തോളം കേസുകള്‍, ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഇന്ന് പ്രതിദിനം രേഖപ്പെടുത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകള്‍. 24 മണിക്കൂറിനിടെ ആയിരത്തോളം കോവിഡ് രോഗികളെയാണ് കണ്ടെത്തിയത്. 998 പേരെയാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് 14 പേര്‍ക്ക് മരണം സംഭവിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്ത് 18,697 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10,043 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 232 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുകയാണ്. ശനിയാഴ്ച 765 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് ഇത് ആയിരത്തിലേക്ക് എത്തിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു