ദേശീയം

കല്യാണത്തിന് മണിക്കൂറുകള്‍ മാത്രം, ബ്യൂട്ടിപാര്‍ലറില്‍ വച്ച് വധുവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി; ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കല്യാണത്തിന് തൊട്ടുമുന്‍പ് വധുവിനെ കുത്തിക്കൊന്നു. ബ്യൂട്ടി പാര്‍ലറില്‍ വച്ച് അക്രമി കഴുത്തില്‍ കുത്തുകയായിരുന്നു. പ്രതിയെ പിടികൂടാനുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മധ്യപ്രദേശിലെ രത്ത്‌ലം ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കല്യാണത്തിന് തൊട്ടുമുന്‍പ് സഹോദരിയൊടൊപ്പം ബ്യൂട്ടി പാര്‍ലറില്‍ പോയ 34 കാരിയാണ് ദാരുണമായി മരിച്ചത്. ബ്യൂട്ടി പാര്‍ലറില്‍ പ്രവേശിച്ച അക്രമി കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു. ഷാജാപൂര്‍ സ്വദേശിനിയാണ് 34കാരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി