ദേശീയം

കശ്മീരില്‍ സുരക്ഷാ സേന വധിച്ച രണ്ട് ഭീകരര്‍ക്ക് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ച രണ്ട് ഭീകരര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ, നിയമ നടപടിക്രമങ്ങളുടെ ഭാഗമായി ഭീകരരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി.

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ച്ചയായി ദിവസങ്ങളില്‍ ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുളള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

 ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തകരാണ് ഇരുവരും. ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്