ദേശീയം

റോഡിലിറങ്ങിയാല്‍ കടുത്ത നടപടി ; ഒരാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; മാള്‍ഡ അടച്ചിടുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുക ലക്ഷ്യമിട്ട് പശ്ചിമബംഗാളിലെ മാള്‍ഡയില്‍ ഒരാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ബസാര്‍, ഓള്‍ഡ് മാള്‍ഡ ടൗണ്‍ എന്നിവയെല്ലാം അടച്ചിടും. ലോക്ക്ഡൗണ്‍ ബുധനാഴ്ച ആരംഭിക്കുമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ കാലയളവില്‍ ഒരു ഷോപ്പുകളും തുറക്കാന്‍ അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ നിയന്ത്രണങ്ങളോടെ തുറക്കാം. മരുന്നുകടകളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല. സൈക്കിള്‍ റിക്ഷകള്‍, ഇ-റിക്ഷകള്‍ എന്നിവയും അനുവദിക്കില്ല. അതേസമയം അടിയന്തര ആവശ്യങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ഏതാനും റിക്ഷകളെ അനുവദിക്കുമെന്ന്  അധികൃതര്‍ അറിയിച്ചു.

ഇംഗ്ലീഷ് ബസാറിലെ പച്ചക്കറി കടകള്‍ രാവിലെ 11 വരെ തുറക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. മാള്‍ഡയില്‍ ഇതുവരെ 859 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 331 പേരാണ് ചികില്‍സയിലുള്ളത്. നാലുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ