ദേശീയം

ചൈനീസ് കടന്നുകയറ്റത്തില്‍ മോദി പറഞ്ഞത് ശരി; പെയ്ഡ് ന്യൂസിനെക്കാള്‍ അപകടകാരി വ്യാജവാര്‍ത്ത: പ്രകാശ് ജാവഡേക്കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെയ്ഡ് ന്യൂസുകളെക്കാള്‍ അപകടകാരികള്‍ വ്യാജ വാര്‍ത്തകളാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സപ്രഷന്‍സ്' വെബ് കാസ്റ്റില്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണ്. അവര്‍ തങ്ങളുടെ ഭാഗത്താണ് നിലയുറപ്പിച്ചത്, പിന്നീട് പിന്‍മാറിയെന്നും അദ്ദേഹം പറഞ്ഞു. 

പെയ്ഡ് ന്യൂസുകളെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് വ്യാജവാര്‍ത്തകള്‍. പെയ്ഡ് ന്യൂസും അപകടകാരിയാണ്. എന്നാല്‍ ഒരു വിഷയത്തേയോ വ്യക്തിയേയോ ആണ് പെയ്ഡ് വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ വ്യാജവാര്‍ത്തകള്‍ സമൂഹത്തെ ശല്യം ചെയ്യുന്നവയാണ്. അവ കള്ളം പ്രചരിപ്പിക്കുന്നു. സമൂഹത്തിന്റെ കെട്ടുറപ്പിനെ തടയാനുള്ള എല്ലാ കഴിവും വ്യാജവാര്‍ത്തകള്‍ക്കുണ്ട്.- അദ്ദേഹം പറഞ്ഞു. 

വ്യാജവാര്‍ത്തകള്‍ ആര് പ്രചരിപ്പിച്ചാലും തെറ്റാണെന്നും ഇതിന് ഒരു അന്ത്യം ആവശ്യമാണെന്നും ബിജെപിയെ പിന്തുണയ്്ക്കുന്നവരും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്ന ചൂണ്ടിക്കാണിക്കലിന് മറപടിയായി അദ്ദേഹം പറഞ്ഞു. 

സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ തടയാനായി കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മോദി സര്‍ക്കാരിന്റെ കാലത്ത് മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കില്ലെന്നും അടിയന്തരാവസ്ഥക്കാലത്തായിരുന്നു മാധ്യമസ്വാതന്ത്ര്യം ഹനിച്ചതെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിലാണെന്നും അദ്ദഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു