ദേശീയം

പശുവിനെയും വിട്ടില്ല, പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി;  സിസി ടിവി പിടികൂടി; 55 കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 55 കാരന്‍ അറസ്റ്റില്‍. ഭോപ്പാലിലാണ് സംഭവം.  പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം.

ഭോപ്പാലിലെ സുന്ദര്‍ നഗറിലുള്ള പശു വളര്‍ത്തല്‍ കേന്ദ്രത്തിലെത്തിയ പ്രതി തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ പ്രകൃതിവിരദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. പശുവിന്റെ കരച്ചില്‍ക്കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴേക്കും പ്രതി അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. ഇതോടെ സംശയത്തിലായ ഫാം ജീവനക്കാര്‍ വിവരം ഉടമയെ അറിയിക്കുകയായിരുന്നു. പിന്നീട് ഫാം ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഫാമിലെത്തി പശുവിനെ പീഡിപ്പിക്കുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ഫാമില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഇയാളെ പിടികൂടുകയായിരുന്നുവെന്ന് അശോക് ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് എ ശ്രീവാസ്തവ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയില്‍ ഉത്തര്‍പ്രദേശിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയോധ്യയിലെ പ്രാദേശിക കന്നുകാലി അഭയകേന്ദ്രത്തിലെ പശുക്കളെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നവാബ്ഗഞ്ച് സ്വദേശി രാജ്കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. അഭയകേന്ദ്രത്തിലെ സിസിടിവി പരിശോധിച്ചതില്‍നിന്നാണ് ഇയാള്‍ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി